Wednesday, October 14, 2026

ദൈവത്തിന്റെ കൈകള്‍ താങ്ങായി ; അഞ്ചാം നിലയില്‍ നിന്നും താഴേക്ക് വീണ കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടല്‍

ചെന്നൈ : കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നു വീണ 8 മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ സീറ്റിലേക്കാണ് കുട്ടി വീണത്. കാല്‍ കുത്തിയ നിലയിലാണ് കുഞ്ഞ് വീണത്. കാലിലെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്.

ബൈക്കിന്റെ സീറ്റിലേക്കു വീണ കുഞ്ഞിനെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ വാരിയെടുത്തു. 20 മിനിറ്റ് അന്വേഷിച്ച ശേഷമാണു വീട്ടുകാരെ കണ്ടെത്തിയത്. തിരക്കേറിയ മിന്റ് സ്ട്രീറ്റിലെ അപ്പാര്‍ട്മെന്റില്‍ താമസിക്കുന്ന വിശാഖപട്ടണം സ്വദേശികളായ മയ്പാല്‍-നീലം ദമ്പതിമാരുടെ മകള്‍ ജിനിഷയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

സംഭവ സമയത്ത് അമ്മ നീലം മാത്രമാണു വീട്ടിലുണ്ടായിരുന്നത്. അവര്‍ അടുക്കളയില്‍ പാചകത്തിലായിരുന്നു. ബാല്‍ക്കണിയിലേക്കു ഇഴഞ്ഞുപോയ കുഞ്ഞ്, ഗ്രില്ലിന്റെ ചെറിയ വിടവിലൂടെ താഴേക്കു വീഴുകയായിരുന്നു. 50 അടി ഉയരത്തില്‍ നിന്നായിരുന്നു കുട്ടി താഴേക്ക് പതിച്ചത്.

Related Articles

Latest Articles