Tuesday, May 14, 2024
spot_img

തലസ്ഥാനത്ത് ലഹരി മരുന്ന് വേട്ട; ആയിരം കോടിയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു

ദില്ലി: തലസ്ഥാനത്ത് ആയിരം കോടിയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഗ്രേറ്റര്‍ നോയ്ഡയിലെ ഒരു വീട്ടില്‍ നിന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. സംഭവത്തില്‍ രണ്ട് നൈജീരിയന്‍ സ്വദേശികളേയും ഒരു ദക്ഷിണാഫ്രിക്കക്കാരനേയും പൊലീസ് അറസ്റ്റ് ചെയ്തു. 1818 കിലോയോളം വരുന്ന സ്യൂഡോഫെഡ്രിന്‍ എന്ന ലഹരിമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

പ്രതികള്‍ വാടകയ്ക്ക് വീടെടുത്താണ് ലഹരിമരുന്ന് നിര്‍മാണം നടത്തിയത്. ഈ വീട് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് പ്രഥമിക വിവരം.ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത സൗത്ത് ആഫ്രിക്കന്‍ യുവതിയില്‍ നിന്ന് 24.7 കിലോ സ്യൂഡോഫെഡ്രിന്‍ പിടിച്ചെടുത്തിരുന്നു.ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ലഹരി നിര്‍മാണ കേന്ദ്രത്തെക്കുറിച്ചുമുള്ള വിവരം ലഭിച്ചത്.

Related Articles

Latest Articles