സാമ്പത്തിക പ്രതിസന്ധി രൂക്ഷമാതോടെ പൂട്ടിയ ജെറ്റ് എയര്‍വേസിന്റെ ആപ്ലിക്കേഷനുകള്‍ ഇപ്പോഴും പ്രവര്‍ത്തനസജ്ജം. ജെറ്റ് എയര്‍വെയ്സിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകള്‍ ഈ മാസം ആദ്യത്തിലും ദിവസങ്ങള്‍ക്കും മുന്‍പും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് മേയ് ഒന്നിനാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിച്ച് വീണ്ടും പറക്കുമെന്ന പ്രതീക്ഷയിലാണ് ആപ് നിര്‍മാതാക്കള്‍. നേരത്തെ നല്‍കിയ കരാര്‍ കാലാവധി തീരുന്നതു വരെ ആപ്പിന്റെ പ്രവര്‍ത്തനം ആപ്പ് നിര്‍മിക്കുന്ന സോഫ്‌റ്റ്‌വെയര്‍ കമ്പനി തുടരും എന്നാണ് സൂചന.

