തിരുവനന്തപുരം : തദ്ദേശീയ, നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തി നിൽക്കെ
പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി . നാല് ജനറൽ സെക്രട്ടറിമാരും പത്ത് ഉപാദ്ധ്യക്ഷന്മാരുമാണ് പുതിയ ഭാരവാഹി പട്ടികയിലുള്ളത്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാധാന്യം പട്ടികയിൽ നൽകിയിട്ടുണ്ട്.
ഉപാദ്ധ്യക്ഷന്മാർ
ഡോ.കെ.എസ്.രാധാകൃഷ്ണൻ (എറണാകുളം)
സി.സദാനന്ദൻ (കണ്ണൂർ)
പി.സുധീർ (തിരുവനന്തപുരം)
സി.കൃഷ്ണകുമാർ (പാലക്കാട്)
ബി.ഗോപാലകൃഷ്ണൻ (തൃശ്ശൂർ)
ഡോ.അബ്ദുൾ സലാം (തിരുവനന്തപുരം)
ആർ.ശ്രീലേഖ െഎപിഎസ് (റിട്ട) (തിരുവനന്തപുരം)
കെ. സോമൻ (ആലപ്പുഴ)
കെ.കെ. അനീഷ്കുമാർ (തൃശൂർ)
അഡ്വ.ഷോൺ ജോർജ് (കോട്ടയം)
∙ സെക്രട്ടറിമാർ
അശോകൻ കുളനട (പത്തനംതിട്ട)
കെ.രഞ്ജിത്ത് (കണ്ണൂർ)
രേണു സുരേഷ് (എറണാകുളം)
വി.വി.രാജേഷ് (തിരുവനന്തപുരം)
പന്തളം പ്രതാപൻ (ആലപ്പുഴ)
ജിജി ജോസഫ് (എറണാകുളം)
എം.വി.ഗോപകുമാർ (ആലപ്പുഴ)
പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം)
പി.ശ്യാംരാജ് (ഇടുക്കി)
എം.പി.അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം)
ഓഫിസ് സെക്രട്ടറി – ജയരാജ് കൈമൾ (തിരുവനന്തപുരം)
സോഷ്യൽ മീഡിയ കൺവീനർ – അഭിജിത്ത് ആർ.നായർ (ഇടുക്കി)
മുഖ്യ വക്താവ് – ടി.പി.ജയചന്ദ്രൻ മാസ്റ്റർ (കോഴിക്കോട്)
മീഡിയ കൺവീനർ– സന്ദീപ് സോമനാഥ് (കോട്ടയം)
സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ – അഡ്വ.വി.കെ.സജീവൻ (കോഴിക്കോട്)
അശോകൻ കുളനട, കെ. രഞ്ജിത്ത്, രേണു സുരേഷ്, വി.വി. രാജേഷ്, പന്തളം പ്രതാപൻ, ജിജി ജോസഫ്, എം.വി. ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി. ശ്യാരജ്, എം.പി. അഞ്ജന രഞ്ജിത് എന്നിവരാണ് സെക്രട്ടറിമാർ. ട്രഷറർ ഇ. കൃഷ്ണദാസ്.
ബിജെപി ഒറ്റക്കെട്ടാണെന്നും ഗ്രൂപ്പ് ഭിന്നതകളില്ലെന്നും എം.ടി. രമേശ് പറഞ്ഞു. എല്ലാവരും ഒരൊറ്റ ലക്ഷ്യം വെച്ചാണ് മുമ്പോട്ട് പോകുന്നത്. പാർട്ടിയുടെ ചുമതല മാറുന്നതിനനുസരിച്ചല്ലല്ലോ പാർട്ടി പ്രവർത്തനം മാറുക എന്നും എം.ടി. രമേശ് കൂട്ടിച്ചേർത്തു. പാർട്ടിയെ അധികാരത്തിലേക്ക് എത്തിക്കുംവരേയുള്ള യാത്രയുടെ തുടക്കമാണിത്. യുവാക്കളുടെ പ്രതിനിധിയായിട്ടാണ് താൻ ഇതിലേക്ക് വന്നതെന്ന് അനൂപ് ആന്റണി പ്രതികരിച്ചു. വലിയൊരു ചുമതലയാണ് ഇതെന്നും അനുഗ്രഹമായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

