റായ്പുര്‍: സാധാരണ വിവാഹചടങ്ങുകളും അത് സംബന്ധിച്ച ആഘോഷങ്ങളും എപ്പോഴും വ്യത്യസ്തമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇതിനായി പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുക്കയും പരീക്ഷിക്കുകയും ചെയ്യും. അത് പലപ്പോഴും വിജയിക്കണമെന്നുമില്ല. അത്തരം പരീക്ഷണങ്ങള്‍ അപകടങ്ങള്‍ വരെ വരുത്തിവയ്ക്കാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് റായ്പൂരിലാണ് ഉണ്ടായത്.
വിവാഹ വേദിയിൽ പ്രത്യേകം സജ്ജീകരിച്ച അലങ്കൃതമായ ഊഞ്ഞാലില്‍ എത്തിയ വധുവും വരനും ഊഞ്ഞാല് പൊട്ടി നിലത്തേക്ക് വീണ് അപകടം സംഭവിച്ചത്. 12 അടിയോളം ഉയരത്തില്‍ നിന്നാണ് ഇരുവരും താഴേക്ക് വീണത്. രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വിവാഹ ചടങ്ങുകളുടെ ഭാഗമായി ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് ഇത്തരമൊരു പരിപാടി ഒരുക്കിയത്. അപകടത്തിന്റെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുത്തു. തുടർന്ന് മുഹൂര്‍ത്തം അരമണിക്കൂറോളം വൈകിയെങ്കിലും വിവാഹ ചടങ്ങുകള്‍ നടത്തി.

