Sunday, May 19, 2024
spot_img

ആരോഗ്യ മന്ത്രി കെ.കെ ശൈലജ കുടുംബസമേതം പറന്നത് സ്വിസ്സർലാൻഡ് അയർലൻഡ് സന്ദർശനത്തിന്,സർക്കാർ പണം ധൂർത്തടിച്ച് വിദേശ പര്യടനത്തിലുള്ളത് മുഖ്യനടക്കം 4 മന്ത്രിമാർ…

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോള്‍ മുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യമന്ത്രിയും വിദേശ ടൂറില്‍. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് മന്ത്രിമാരാണ് വിദേശ ടൂറില്‍ ഇപ്പോള്‍ ഉള്ളത്. ജപ്പാന്‍ കൊറിയ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയോടൊപ്പം വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമാണുള്ളത്. ഇതിന് പിന്നാലെ ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം വിദേശപര്യടനത്തിന് പുറപ്പെട്ടിരുന്നു.

ശൈലജ ഇപ്പോള്‍ കുടുംബസമേതം സ്വിറ്റ്‌സര്‍ലന്റ്, അയര്‍ലന്റ് പര്യടനത്തിലാണ്. ഇതുവരെ വിവിധ വിദേശരാജ്യങ്ങളിലായി ആറുതവണയാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും പര്യടനം നടത്തിയത്. നിലവിലെ ജപ്പാന്‍-കൊറിയ പര്യടനത്തിന് മുന്‍പായി നെതര്‍ലന്റ്, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, യു.കെ.എന്നീ യുറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.2016ലും 2018 ലും യു.എ.ഇയില്‍ പര്യടനം നടത്തി. രണ്ടുതവണ അമേരിക്ക സന്ദര്‍ശിച്ചു.

സംസ്ഥാനത്ത് വിവിധ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിക്കാനുമായാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെ യാത്രയെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍, നേരത്തെയും ഇത്തരം യാത്രകള്‍ മുഖ്യമന്ത്രിയും നടത്തിയിട്ടും സംസ്ഥാനത്തിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. 13 ദിവസത്തെ സന്ദര്‍ശനത്തില്‍ മന്ത്രിമാരെക്കൂടാതെ ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ വി.കെ പ്രേമചന്ദ്രനും, ചീഫ് സെക്രട്ടറി ടോം ജോസ് മറ്റ് ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെയും സംഘത്തെയും അനുഗമിക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇതുവഴി സര്‍ക്കാര്‍ ചിലവഴിക്കുന്നത്.

റീബില്‍ഡ് കേരള പദ്ധതിക്കായി ധനസമാഹരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മേയ് മാസത്തില്‍ 10 ദിവസം യൂറോപ്പ് സന്ദര്‍ശിച്ചെങ്കിലും കാര്യമായി ഒരു നേട്ടവും ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നത്. സംസ്ഥാനത്ത് ആരോഗ്യരംഗം താറുമാറായി കിടക്കുമ്പോഴാണ് ആരോഗ്യമന്ത്രി വിദേശയാത്ര നടത്തുന്നത്. മൂന്ന് ആശുപത്രികളില്‍ കയറിയിറങ്ങിയിട്ടും ചികിത്സകിട്ടാതെ മരിച്ച ബത്തേരി സ്‌കൂളിലെ കുട്ടിയുടെ വീട്ടില്‍ പോലും പോകാതെയാണ് ആരോഗ്യമന്ത്രി വിദേശത്തേക്ക് പറന്നത്. മിതത്വം സർക്കാരിന്റെ നയമാണെന്ന് വീമ്പ് പറഞ്ഞവർ തന്നെ ജനങ്ങളുടെ പണത്തിൽ വിദേശത്ത്‌ ചുറ്റിയടിക്കുമ്പോൾ കേരളജനത മൂക്കത്തുവിരൽ വെച്ചിരിക്കേണ്ട അവസ്ഥയിലാണ്…

Related Articles

Latest Articles