Tuesday, September 22, 2026

ഇ-മാലിന്യ സംസ്‌കരണം തീര്‍പ്പാക്കിയത് 4000 അപേക്ഷകള്‍

ദുബായ്: ഇ-മാലിന്യ സംസ്‌കരണത്തിനുള്ള 4000 അപേക്ഷകള്‍ തീര്‍പ്പാക്കിയതായി ദുബായ് മുന്‍സിപ്പാലിറ്റി.വീടുകളില്‍ നിന്ന് പുറന്തള്ളുന്ന ഗൃഹോപകരണങ്ങള്‍, ഇലക്‌ട്രോണിക് സാധനങ്ങള്‍, വൈദ്യുത ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മുനിസിപ്പാലിറ്റിക്ക് ലഭിച്ച 4000 അപേക്ഷകളാണ് തീര്‍പ്പാക്കിയത്. നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സൗജന്യമായാണ് സേവനം നടപ്പാക്കുന്നതെന്ന് ദുബായ് മുന്‍സിപ്പാലിറ്റി അറിയിച്ചു.

2022 അവസാനത്തോടെ 10000 അപേക്ഷകരുടെ മാലിന്യം ശേഖരിച്ചു സംസ്‌കരിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ദുബായ് റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് സോണിലും ഫ്രീസോണിലും ഒഴികെയുള്ള താമസക്കാര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം വഴി സേവനം ലഭ്യമാണ്. 3 ടീമുകളെയാണ് മാലിന്യ ശേഖരണത്തിന് നിയോഗിച്ചിട്ടുള്ളത്.

Related Articles

Latest Articles