Friday, October 2, 2026

സ്പൈസ് ജെറ്റ് അടിയന്തരമായി ഇറക്കി; വിൻഡ്ഷീൽഡിൽ വിള്ളൽ

മുംബൈ ∙ ഗുജറാത്തിലെ കാണ്ട്‌ലയിൽനിന്ന് മഹാരാഷ്ട്രയിലേക്കുള്ള യാത്രയ്‌ക്കിടെ സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കി. വിൻഡ്ഷീൽഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. 23,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തിയത്. സ്പൈസ് ജെറ്റിന്റെ രണ്ടാമത്തെ വിമാനമാണ് ഇന്ന് പറക്കുന്നതിനിടെ അടിയന്തരമായി നിലത്തിറക്കിയത്.

Related Articles

Latest Articles