Saturday, January 10, 2026

സ്‌കൂൾ ടൂറിനിടെ പത്താം ക്ലാസുകാരനോടൊപ്പം ‘റൊമാന്റിക്’ ഫോട്ടോഷൂട്ട് !കർണാടകയിൽ നാൽപ്പത്തിരണ്ടുകാരിയായ പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ

ബെംഗളൂരു : സ്‌കൂൾ ടൂറിനിടെ പത്താം ക്ലാസുകാരനോടൊപ്പം ‘റൊമാന്റിക്’ ഫോട്ടോഷൂട്ട് നടത്തിയ നാൽപ്പത്തിരണ്ടുകാരിയായ പ്രധാനാദ്ധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. ഇവർ വിദ്യാർത്ഥിയെ ചുംബിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പരാതി നൽകിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപികയ്ക്കെതിരെ നടപടിയെടുത്തത്.

കർണാടക ചിന്താമണി മുരുഗമല്ലയിലെ ആദ്ധ്യാപികയ്‌ക്കെതിരെയാണ് നടപടി.സ്‌കൂൾ ടൂറിനിടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിക്കൊപ്പം പ്രധാനാദ്ധ്യാപിക ‘റൊമാന്റിക്’ ഫോട്ടോ എടുത്തത്. അദ്ധ്യാപിക വിദ്യാർത്ഥിയെ ചുംബിക്കുകയും വിദ്യാർത്ഥിയെക്കൊണ്ട് എടുത്തുയർത്തിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ ലീക്കായതിന് പിന്നാലെ വിദ്യാർത്ഥിയോട് പ്രധാനാദ്ധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ. മറ്റൊരു വിദ്യാർത്ഥി രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വിവാദമായതിന് പിന്നാലെ അദ്ധ്യാപിക ചിത്രങ്ങളും വിഡിയോയും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

Related Articles

Latest Articles