Categories: CRIMEKerala

45 വയസുകാരൻ 22 കാരനെന്ന് പറഞ്ഞ്, സോഷ്യൽ മീഡിയ വഴി അടുപ്പം ഉണ്ടാക്കി; പതിനാറുകാരിയുടെ ആത്മഹത്യക്ക് പിന്നിലെ സംഭവം ഇങ്ങനെ…

പാലക്കാട്: പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45 വയസുകാരൻ അറസ്റ്റിൽ. എറണാകുളം പൂജാരി വളപ്പിൽ സ്വദേശി ദീലിപ് കുമാർ ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ചാലിശ്ശേരിയിൽ 16 വയസുകാരി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടി ഭീഷണിയ്ക്ക് വിധേയമായിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വദേശി ദീലിപ് കുമാർ അറസ്റ്റിലായത്. ഇയാൾ ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതായി പോലീസ് കണ്ടെത്തി.

22 വയസാണ് തന്റെ പ്രായമെന്ന് ആദ്യം പെൺകുട്ടിയെ തെറ്റിധരിപ്പിച്ചു. തുടർന്ന് പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കിയ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തി. കളമശ്ശേരി കൊച്ചിൻ യൂണിവേഴ്‌സിറ്റിക്കടുത്തുള്ള പൂജാരി വളപ്പിലെ വീട്ടിലെത്തിയാണ് ദിലീപ് കുമാറിനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

108 ആംബുലന്‍സുകളില്‍ ആന്റിവെനം ലഭ്യമെന്ന പ്രചാരണം വ്യാജം. കര്‍ശന നടപടിയെന്ന് അധികൃതര്‍

തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…

2 minutes ago

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

4 hours ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

10 hours ago

ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തിലോ യുഎസ് ബേസിലോ ഇടിച്ചിറക്കാന്‍ പദ്ധതി. ഫ്‌ലൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാനി സഹ പൈലറ്റിന്റെ ഞെട്ടിയ്ക്കുന്ന മൊഴി പുറത്ത്

റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…

10 hours ago

ചര്‍ച്ചകളിലൂടെ മാത്രമേ യുദ്ധത്തിന് പരിഹാരമുള്ളൂ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്

തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…

10 hours ago

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

23 hours ago