Sunday, January 4, 2026

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു ! ദുരന്തത്തിനിരയായത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘം

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. സഹപാഠിയുടെ സഹോദരന്റെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തിരുച്ചിറപ്പള്ളിയിൽനിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ലെമൂർ (ഗണപതിപുരം) ബീച്ചിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം.

തിരുച്ചിറപ്പള്ളിയിലെ എസ്ആർഎം മെഡിക്കൽ കോളേജിലെവിദ്യാർത്ഥികളായ തഞ്ചാവൂർ സ്വദേശി ചാരുകവി(23), നെയ്‌വേലി സ്വദേശി ഗായത്രി(25), കന്യാകുമാരി സ്വദേശി സർവദർശിത് (23), ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം (23), ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് (24) എന്നിവരാണ് മരിച്ചത്. കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിൽ പ്രവേശനം വിലക്കിയിരുന്നു. തെങ്ങിൻ തോപ്പിലൂടെയാണ് സംഘം ബീച്ചിൽ എത്തിയത്.ഞായറാഴ്ച കന്യാകുമാരിയിൽ സഹപാഠിയുടെ സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കോളേജിൽ നിന്ന് വിദ്യാർഥികളുടെ സംഘം എത്തിയത്

Related Articles

Latest Articles