Sunday, May 19, 2024
spot_img

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു ! വിടവാങ്ങിയത് മലയാള സിനിമയ്ക്ക് “സുകൃതം” സമ്മാനിച്ച പ്രതിഭാശാലി

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അർബുദ രോഗ ബാധയെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1994ല്‍ എം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത സുകൃതത്തിലൂടെയാണ് ഹരികുമാർ കൂടുതൽ ജനകീയനാകുന്നത്. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു

1981ൽ പുറത്തിറങ്ങിയ ആമ്പൽപൂ ആണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. 1994ൽ എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയിൽ അംഗമായിരുന്നു.

ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍,സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത്‌ തുടങ്ങി പതിനാറോളം സിനിമകള്‍ സംവിധാനം ചെയ്തു. എം മുകുന്ദന്റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. 2005, 2008 വര്‍ഷങ്ങളില്‍ ദേശീയപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചന്ദ്രികയാണ് ഭാര്യ.

Related Articles

Latest Articles