Wednesday, May 15, 2024
spot_img

മണിപ്പൂർ സംഘർഷത്തിൽ മരിച്ചത് 54 പേർ ; സംഘർഷ മേഖലകളില്‍ കാവൽ തുടർന്ന് സൈന്യം

മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരാണെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇൻഫാൽ ഈസ്റ്റിൽ മാത്രം 23 പേരാണ് സംഘർഷത്തിൽ മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹർലാല്‍ നെഹ്റു മെഡിക്കല്‍ സയൻസ് ആശുപത്രികളിലെ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ചുരാചന്ദ്പ്പൂരില്‍ നാലുപേർ മരിച്ചത് സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിലെന്നാണ് വിവരം. പ്രദേശത്ത് കുടുങ്ങിയ ആളുകളെ ഒഴിപ്പിക്കലിനിടെ അക്രമം നടത്തിയവരാണ് മരിച്ചത്. സംഘർഷ മേഖലകളില്‍ സൈന്യത്തിന്‍റെ കാവല്‍ തുടരുകയാണ്.

ഭൂ​രി​പ​ക്ഷം വ​രു​ന്ന മെ​യ്തേ​യി സ​മു​ദാ​യ​ത്തിന് പട്ടികവർഗ പദവി നൽകിയതിനെ ചൊല്ലിയാണ് മണിപ്പൂരിൽ ഉണ്ടായ പ്രതിഷേധങ്ങളാണ് സംഘർഷമായി മാറിയത്. സംഘർഷം രൂക്ഷമായ പ്രദേശങ്ങളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്‌തി വിഭാഗം പ്രധാനമായും മണിപ്പൂർ താഴ്‌വരയിലാണ് താമസിക്കുന്നത്. മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായണ് മെയ്തി സമുദായം വാദിക്കുന്നത്. നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്തികൾക്ക് താമസിക്കാൻ അനുവാദമില്ല. ആദിവാസി ഇതര വിഭാഗമായ മെയ്തേയി വിഭാഗത്തിന് പട്ടിക വർഗ പദവി നല്‍കുന്നതിനിതിരെയാണ് സംസ്ഥാനത്തെ ആദിവാസി വിഭാഗം പ്രക്ഷോഭം നടത്തുന്നത്.

Related Articles

Latest Articles