cricket

നിർണ്ണായക മത്സരത്തിൽ രാജസ്ഥാന് കാലിടറി; 59 റൺസിന് ഓൾഔട്ട്; ബാംഗ്ലൂരിനെതിരെ പടുകൂറ്റൻ തോൽവി

ജയ്പുർ : ഇന്ന് നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരിനെതിരെ രാജസ്ഥാൻ റോയൽസ് വൻ തോൽവി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഉയർത്തിയ 172 റൺസിന്റെ സാമാന്യം ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 59 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഐപിഎൽ ചരിത്രത്തിലെത്തന്നെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണ് രാജസ്ഥാൻ ഇന്ന് നേടിയത്. 2017ൽ കൊൽക്കത്തയ്ക്കെ‌തിരെ ബാംഗ്ലൂർ 47 റൺസിലും 2009ൽ ബാംഗ്ലൂരിനെതിരെ തന്നെ രാജസ്ഥാൻ 58 റൺസിനും പുറത്തായിരുന്നു. തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾ വെള്ളത്തിലായി.

വിജയത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന്റെ ഹെറ്റ്‌മെയർ (19 പന്തിൽ 35), ജോ റൂട്ട് (15 പന്തിൽ 10) എന്നീ രണ്ടു ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. രാജസ്ഥാൻ ബാറ്റർമാരിൽ നാല് പേർ പൂജ്യത്തിന് പുറത്തായി. ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ കഴിഞ്ഞ കളിയിലെ വെടിക്കെട്ട് വീരൻ ഓപ്പണർ യശ്വസി ജയ്‌സ്വാളിനെ (പൂജ്യം) മുഹമ്മദ് സിറാജ്, വിരാട് കോഹ്ലിയുടെ കൈകളിൽ എത്തിച്ചു. തൊട്ടടുത്ത ഓവറിൽ മറ്റൊരു ഓപ്പണർ ജോസ് ബ‌ട്‌ലർ (പൂജ്യം), പിന്നീടിറങ്ങിയ ക്യാപ്റ്റൻ സ‍ഞ്ജു സാംസൺ (5 പന്തിൽ 4) എന്നിവരെ വെയ്‌ൻ പാർണലും പുറത്താക്കിയതോടെ രാജസ്ഥാൻ 7ന് 3 എന്ന നിലയിലേക്ക് കൂപ്പ് കുത്തി.

ദേവ്‌ദത്ത് പടിക്കൽ (4 പന്തിൽ 4), ധ്രുവ് ജുറെൽ (7 പന്തിൽ 1), രവിചന്ദ്രൻ അശ്വിൻ (പൂജ്യം), ആദം സാംപ (6 പന്തിൽ 2), കെ.എം.ആസിഫ് (പൂജ്യം), സന്ദീപ് ശർമ (0*) എന്നിവർക്കും സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശാനായില്ല. ബാംഗ്ലൂരിനായി വെയ്‌ൻ പാർണൽ മൂന്നു വിക്കറ്റും മൈക്കൽ ബ്രേസ്‌വെൽ, കരൺ ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്‌സ്‌‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

B4 Admin

Recent Posts

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

13 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

1 day ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

1 day ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

1 day ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

1 day ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

1 day ago