Friday, November 20, 2026

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട; അഞ്ചര കിലോ സ്വര്‍ണം പിടികൂടി; സ്ത്രീ ഉൾപ്പടെ രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ അഞ്ച് പേര് പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട. ചെന്നൈ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലെത്തിയ 5 യാത്രക്കാരില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് എത്തിയ വിമാനത്തില്‍ ചെന്നൈയില്‍ നിന്നാണ് 4 പേരും കയറിയത്. ഇതില്‍ രമേഷ് വി, സുരേഷ് ബാബു, ഷെയ്ഖ് മുഹമ്മദ് എന്നിവരുടെ കൈവശം 355 ഗ്രാം സ്വര്‍ണ്ണം വീതമാണ് ഉണ്ടായിരുന്നത്.

ദുബൈയില്‍ നിന്ന് എത്തിയ വിമാനത്തിലെ കാസര്‍കോഡ് സ്വദേശിനിയായ യാത്രക്കാരിയില്‍ നിന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് 3250 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയത്. ദുബൈ- കൊച്ചി വിമാനത്തില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 573 ഗ്രാം സ്വര്‍ണ്ണവും ഡി ആര്‍ ഐ കണ്ടെത്തിയിട്ടുണ്ട്. രാജ്യാന്തര സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ചെന്നൈയിൽ നിന്ന് നെടുമ്ബാശ്ശേരിയില്‍ എത്തിയ സംഘത്തിലുള്ളവരെന്നാണ് സൂചന.

Related Articles

Latest Articles