Friday, January 9, 2026

ഓസ്ട്രേലിയയില്‍ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി

ബ്രൂം: ഓസ്ട്രേലിയയിലെ തീരനഗരമായ ബ്രൂമിൽ അതിശക്തമായ ഭൂചലനം നേരിട്ടതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.9 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയാണ് ഭൂചലനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.

പ്രദേശത്ത് എന്തെങ്കിലും നാശനഷ്ടം ഉണ്ടായിട്ടുണ്ടോ, ആർക്കെങ്കിലും ജീവഹാനി ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പുറത്തുവന്നിട്ടില്ല.ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം 33 കിലോമീറ്റർ ആഴത്തിലായിരുന്നു. പശ്ചിമ ഓസ്ട്രേലിയയിൽ നിന്ന് 203 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

Related Articles

Latest Articles