Friday, December 19, 2025

കാൺപൂർ ബസ് അപകടത്തിൽ മരണം 6 ആയി; 12 പേർക്ക് പരിക്ക്

കാൺപൂർ: കാൺപൂർ ബസ് അപകടത്തിൽ (Kanpur Bus Accident) മരണം 6 ആയി. പരിക്കേറ്റ 12 പേർ ചികിത്സയിലാണ്.
കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ ഡ്രൈവർ ഒളിവിലാണ്. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് ഈസ്റ്റ് കാൺപൂർ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

ടാറ്റ് മിൽ ക്രോസ്റോഡിന് സമീപമാണ് സംഭവം നടന്നത്. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിക്കുകയായിരുന്നു. ബസ് ലോറിയിൽ ഇടിച്ച് നിന്നു. അപകടത്തിൽ മൂന്ന് കാറുകളും നിരവധി ബൈക്കുകളും തകർന്നു. വാഹനാപകടത്തിൽ പ്രിയങ്ക ഗാന്ധിയുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Related Articles

Latest Articles