Thursday, May 16, 2024
spot_img

സർക്കാർ തിരിഞ്ഞുനോക്കിയില്ല ; ആയിരങ്ങൾക്ക് ആശ്രയമാവാൻ സേവാഭാരതിയുടെ നടപ്പാലം

പത്തനംതിട്ട: പ്രളയത്തിൽ തകർന്ന പാലത്തിനരികിൽ നാട്ടുകാർക്കായ് താത്കാലിക പാലം നിർമ്മിച്ച് സേവാഭാരതി (Seva Bharati) പ്രവർത്തകർ. പത്തനംതിട്ട വെണ്ണിക്കുളത്ത് ആണ് 115 ദിവസമായി സർക്കാർ തിരിഞ്ഞ് നോക്കാത്ത പ്രളയത്തിൽ തകർന്ന കോമളം പാലത്തിനരികിലായി സേവാഭാരതി പ്രവർത്തകർ താത്കാലിക നടപ്പാലം നിർമ്മിക്കുന്നത്.

കഴിഞ്ഞ പ്രളയത്തിലാണ് വെണ്ണിക്കുളത്തെ കോമളം പാലം പൂർണമായും തകർന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരങ്ങളാണ് ദിനംപ്രതി ഈ പാലത്തെ ആശ്രയിച്ചിരുന്നത്. പുതിയ പാലത്തിനായി ഒട്ടേറെ പരാതികൾ നാട്ടുകാർ നൽകിയിരുന്നെങ്കിലും നാളിതുവരെയായിട്ടും സർക്കാർ തിരിഞ്ഞുനോക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ സേവാഭാരതി മുന്നിട്ടിറങ്ങുകയും താൽക്കാലിക ‘ജങ്കാർ’ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. ഇതിനെ ആശ്രയിക്കുന്ന ജനങ്ങളുടെ എണ്ണം കൂടുകയും തുടർന്ന് ഭാവിയിൽ അപകടാവസ്ഥ ഉണ്ടാക്കിയേക്കും എന്ന ആശങ്കയിലുമാണ് പുതിയൊരു നടപ്പാലത്തിനായി സേവാഭാരതി മുന്നിട്ടിറങ്ങിയത്.

നടപ്പാല പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ഒട്ടേറെപ്പേരാണ് സേവാഭാരതിയുടെ ഈ സത്കർമ്മത്തെ പ്രകീർത്തിച്ചുകൊണ്ട് രംഗത്തു വരുന്നത്. കേരളസർക്കാർ പോലും സേവാഭാരതിയെ കണ്ട് പഠിക്കണം എന്ന അഭിപ്രായവും നാട്ടുകാർ ഉന്നയിക്കുന്നു.

ചിത്രങ്ങൾ കാണാം..

Related Articles

Latest Articles