Monday, June 17, 2024
spot_img

പ്രണവിന്റെ ആരും കാണാത്ത മാസ് പ്രകടനം: മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിലെ ഡിലീറ്റ് രംഗങ്ങൾ പുറത്ത്

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറമ്പികടലിന്റെ സിംഹം. ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആമസോണ്‍ പ്രൈമിലും ‘മരക്കാര്‍’ ചിത്രം സ്‍ട്രീം ചെയ്യുന്നുണ്ട്.

ചില വിഭാഗം ആളുകൾ നെഗറ്റീവ് അഭിപ്രായങ്ങളുമായി വന്നെങ്കിലും ചിത്രം അതിനെയൊക്കെ മറികടന്നാണ് വിജയത്തിലേക്ക് നീങ്ങിയത്. ഇപ്പോഴിതാ ‘മരക്കാര്‍’ ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗം പുറത്തുവിട്ടിരിക്കുകയാണ്. പ്രണവ് മോഹൻലാല്‍, ഇന്നസെന്റ് തുടങ്ങിയവര്‍ അഭിനയിക്കുന്ന രംഗമാണ് പുറത്തുവിട്ടത്.

മലയാളത്തിലെ എക്കാലത്തെയും ബ്രഹ്മാണ്ഡ ചിത്രമായ ‘മരക്കാറി’ന്റെ ചില രംഗങ്ങളുടെ ഷൂട്ടിംഗാണ് വീഡിയോയില്‍ കാണാനാകുന്നത്. തിയറ്ററില്‍ കാണേണ്ട ഒരു ചിത്രമാണ് ‘മരക്കാര്‍’ എന്നായിരുന്നു അഭിപ്രായങ്ങള്‍ വന്നതും. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന് വിദേശങ്ങളിലടക്കം മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്’ ദൃശ്യവിസ്‍മയമായിരുന്നു. റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി ‘മരക്കാര്‍’ 100 കോടി കളക്റ്റ് ചെയ്‍തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ വലിയ ആരവായിരുന്നു തിയറ്ററുകളില്‍ ആദ്യം സൃഷ്‍ടിച്ചതും. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സ്വന്തമാക്കിയിരുന്നു. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഇതുവരെ സ്വന്തമാക്കിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയി. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.

Related Articles

Latest Articles