Wednesday, October 21, 2026

മുൻ വർഷത്തേക്കാൾ 69% വര്‍ധന; ഇത്തവണ എസ്ബിഐക്ക് 8,889.84 കോടി രൂപ ലാഭം

ദില്ലി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8,889.84 കോടി രൂപ ലാഭം നേടി എന്ന് റിപ്പോർട്ട്. 69% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 5,245.88 കോടിയായിരുന്നു ലാഭം നേടിയത്.

അതേസമയം മൊത്തം വരുമാനം 1,01,143.26 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 95,373.50 കോടിയായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി 1.52 ശതമാനമായും കുറഞ്ഞു.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1.59 ശതമാനമായിരുന്നു.

Related Articles

Latest Articles