അയോദ്ധ്യ:അയോദ്ധ്യയിൽ രാമ ക്ഷേത്രം വൈകാതെ തന്നെ പൂർത്തിയാകുമെന്ന് യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ ദീപോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാമജൻമഭൂമി പ്രക്ഷോഭവുമായി തന്റെ കുടുംബത്തിനുള്ള ബന്ധവും അദ്ദേഹം എടുത്തുപറഞ്ഞു .രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ശ്രമങ്ങൾ നടത്തിയ തന്റെ കുടുംബത്തിലെ മൂന്നാമത്തെ തലമുറയിൽ പെട്ടയാളാണ് താനെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. . രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന്, യോഗി ആദിത്യനാഥ് പറഞ്ഞു. ‘ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും ക്ഷേത്രം പൂർത്തിയാകുമ്പോൾ സംഭവിക്കുന്നത്. രാമരാജ്യമെന്ന സ്വപ്നം സഫലമാകുന്ന വളരെ വിശേഷപ്പെട്ട ഒരു അവസരമാണിന്ന്’ അദ്ദേഹം പറഞ്ഞു.
മുലായം സിങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ സർക്കാർ ക്ഷേത്രത്തിന്റെ നിർമ്മാണം തടസ്സപ്പെടുത്തുന്ന കാര്യങ്ങളാണ് ചെയ്തതെന്നും യോഗി ആദിത്യനാഥ് വിമർശിച്ചു. രാമക്ഷേത്രമെന്ന ആവശ്യം ജനങ്ങൾ തനിക്ക് മുന്നിൽ വച്ച ദിവസം മറന്നിട്ടില്ലെന്ന് . അന്ന് നൽകിയ വാഗ്ദാനം ഇപ്പോൾ പാലിക്കപ്പെടുകയാണ്. നമ്മുടെ പ്രവർത്തകരും കർ സേവകരും വെടിയേറ്റ് വീണ ഒരു ദിവസമുണ്ടായിരുന്നു. ഇത് ജനാധിപത്യ രാജ്യമാണ്. നിങ്ങളുടെ വിശ്വാസമാണ് ഇന്നിവിടെ ക്ഷേത്രം നിർമ്മാണത്തിന് കാരണം. ക്ഷമയോടെ കാത്തിരുന്നാൽ നിങ്ങൾക്ക് വിജയം ഉറപ്പാണെന്നും’ യോഗി ആദിത്യനാഥ് പറഞ്ഞു.
31 വർഷങ്ങൾക്ക് മുൻപ് അയോദ്ധ്യയിലെ രാമഭക്തർക്കും കർസേവകർക്കും നേരെ വെടിയുണ്ടകൾ പാഞ്ഞു വന്നിരുന്നു. രാമനാമം ജപിക്കുന്നതും, രാമക്ഷേത്രത്തിന് പിന്തുണ നൽകുന്നതും ഒരു വലിയ കുറ്റകൃത്യമായി അന്ന് കണക്കാക്കപ്പെട്ടു. എന്നാൽ ജനങ്ങളുടേയും ജനാധിപത്യത്തിന്റെയും വിജയമാണ് ഇന്ന് ഇവിടെ കാണുന്നത്. രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ ഇന്ന് ജനങ്ങളുടെ ശക്തിക്ക് മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ്. ഇനിയൊരു കർസേവ സംഭവിക്കുകയാണെങ്കിൽ, ഭഗവാൻ രാമന്റേയും കൃഷ്ണന്റേയും ഭക്തരായ അവർക്ക് നേരെ വെടിയുണ്ടകൾ ആയിരിക്കില്ല മറിച്ച് പൂക്കളായിരിക്കും ചൊരിയുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

