Monday, September 21, 2026

സ്ഥലത്തിന്റെ രേഖയിലെ തെറ്റ് തിരുത്തുന്നതിന് ഏഴര ലക്ഷം രൂപ കൈക്കൂലി!! വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിഹ്മത്തുള്ള അറസ്റ്റിൽ

വണ്ടൂർ∙ സ്ഥലത്തിന്റെ രേഖയിലെ തെറ്റു തിരുത്തുന്നതിനു ഏഴര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പന്തപ്പാടൻ നിഹ്മത്തുള്ള (50) ആണ് അറസ്റ്റിലായത്. കൈക്കൂലിയായി ആവശ്യപ്പെട്ട ഏഴരലക്ഷത്തിന്റെ ആദ്യ ഗഡുവായി 50,000 രൂപ കൈമാറവെ കാരക്കുന്നിൽ വച്ചാണ് ഇയാൾ പിടിയിലായത്.

വിജിലൻസ് ഡിവൈഎസ്പി എം. ഗംഗാധരൻ, ഇൻസ്പെക്ടർമാരായ റിയാസ് ചാക്കീരി, ജ്യോതീന്ദ്രകുമാർ, എസ്ഐ മോഹന കൃഷ്ണൻ, മധുസൂദനൻ, പി.ഒ. രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Related Articles

Latest Articles