Sunday, May 19, 2024
spot_img

ദില്ലിയിൽ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട് 7 വയസ്സുകാരാൻ ; മൂന്ന് ദിവസത്തിനുള്ളിൽ ആക്രമണത്തിനിരയായി സഹോദരനും, നഷ്ടമായത് രണ്ട് ജീവൻ

ദില്ലി: ദില്ലിയിൽ തെരുവുനായ ആക്രമണം രൂക്ഷമാവുന്നു. മൂന്ന് ദിവസത്തിനുള്ളിൽ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ട് സഹോദരന്മാർ. സൗത്ത് ദില്ലിയിലെ വസന്ത് കുഞ്ചിലാണ് സംഭവം നടന്നത്. ആനന്ദ് എന്ന 7 വയസ്സുകാരാനാണ് ആദ്യം തെരുവ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ സംഭവത്തെ തുടർന്ന് മൂന്ന് ദിവസം കഴിയുന്നതിന് മുൻപ് ആനന്ദിന്റെ സഹോദരൻ ആദിത്യയേയും തെരുവുനായ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. . തെരുവുനായ്ക്കളുടെ അതിക്രമം നിരവധിയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനെതിരെ പ്രദേശ വാസികൾ പരാതി നൽകിയിട്ടുണ്ട്.

Related Articles

Latest Articles