Thursday, January 8, 2026

ചാലക്കുടിയില്‍ വന്‍ ലഹരി വേട്ട; പിടികൂടിയത് രണ്ട് കോടി രൂപയുടെ കഞ്ചാവ്; മുനീറും ബീവിയും ഉൾപ്പെടെ നാലു പേർ പിടിയിൽ

തൃശൂര്‍: ചാലക്കുടിയില്‍ വന്‍ കഞ്ചാവ് (Ganja) വേട്ട. രണ്ട് കോടി രൂപ വില വരുന്ന കഞ്ചാവുമായി സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നാല് പേര്‍ പിടിയില്‍. മണ്ണാര്‍ക്കാട്ട് കാരകുറിശ്ശി കല്ലംഞ്ചൊലെ കല്ലടി വീട്ടില്‍ ഇസ്മയില്‍(31),വയനാട് വൈത്തിരി മേപ്പാടി ഏലസം വീട്ടില്‍ മുനീര്‍(32), മുനീറിന്റെ ഭാര്യ മൈസൂര്‍ സ്വദേശിനി ശാരദ(28), ബന്ധുശ്വേത(28) എന്നിവരാണ് അറസ്റ്റിലായത്.

കോയമ്പത്തൂരില്‍നിന്ന് നെടുമ്പാശേരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന എഴുപത്തിയഞ്ച് കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. രണ്ട് കോടിയിലധികം വിലവരുന്ന കഞ്ചാവാണ് പിടിച്ചത്. രണ്ട് കാറുകളില്‍ കൊണ്ടുപോകുകയായിരുന്നു. എക്സൈസ് ഇന്റലിജൻസ് സംഘവും പ്രത്യേക അന്വേഷണ സംഘവും സൗത്ത് ജംക്‌ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

എക്‌സൈസ് ഇന്റലിജന്‍സ് ഐ.ജി. എസ്. മനോജ്കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാറുകളെ പിന്തുടര്‍ന്ന് പിടികൂടിയത്. ഇസ്മയിലാണ് കഞ്ചാവ് കടത്തിന്റെ മുഖ്യ കണ്ണിയാണെന്ന് എക്‌സൈസ് അറിയിച്ചു. വിമാനത്താവളം കേന്ദ്രീകരിച്ചു കച്ചവടം നടത്താനായി എത്തിച്ചതാണു കഞ്ചാവെന്നു പ്രതികൾ മൊഴി നൽകി.

Related Articles

Latest Articles