Tuesday, May 21, 2024
spot_img

ജൽപായ്ഗുരിയിൽ കൊടുങ്കാറ്റിൽ എട്ട് മരണം, നൂറോളം പേർക്ക് പരിക്ക്; ജില്ലയിൽ വൻ നാശനഷ്ടം! ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊൽക്കത്ത: കൊടുങ്കാറ്റിൽ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ എട്ട് മരണം. മൈനഗുരി പ്രദേശത്ത് ശക്തമായ കാറ്റിൽ നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുത പോസ്റ്റുകൾ തകരുകയും ചെയ്തു. കൊടുങ്കാറ്റിൽ നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകണമെന്നും ബംഗാളിലെ ബിജെപി പ്രവർത്തകർക്ക് അദ്ദേഹം നിർദേശം നൽകി. ‘എന്റെ ചിന്തകൾ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി-മൈനാഗുരി മേഖലകളിൽ കൊടുങ്കാറ്റിൽ നാശം വിതച്ചവരോടൊപ്പമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു’ എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

സംഭവത്തെ തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. കനത്ത മഴയും കൊടുങ്കാറ്റും കാരണം കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ ലോക്പ്രിയ, ഗോപിനാഥ്, ബൊർദോലോയ് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിരുന്നു. ആറ് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു.

Related Articles

Latest Articles