Tuesday, April 30, 2024
spot_img

വെറും വാഗ്ദാനങ്ങൾ ഇല്ല, വികസനം നടപ്പാക്കാൻ നിർദേശങ്ങൾ വേണം! മഴ പെയ്താൽ മണിക്കൂറുകളോളം വെള്ളക്കെട്ട്, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, മലിനമായ ജലസ്രോതസ്സുകൾ! തലസ്ഥാനത്തിന്റെ വളർച്ചയ്ക്കും സമഗ്ര പുരോഗതിയ്ക്കും എന്തൊക്കെ ചെയ്യാം? ജനങ്ങൾക്ക് നിർദ്ദേശങ്ങളും പരാതികളും അറിയിക്കാൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. നഗരത്തിന്റെ സിരാകേന്ദ്രമായിട്ടും തിരുവനന്തപുരം നിയോജകമണ്ഡലം നേരിടുന്ന പ്രശ്നങ്ങൾ കേട്ടാൽ സംസ്ഥാനം ലജ്ജിച്ച് തല താഴ്ത്തും എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരത്തിന്റെ വളർച്ചയ്ക്കും സമഗ്ര പുരോഗതിയ്ക്കും എന്തൊക്കെ ചെയ്യാമെന്ന് ജനങ്ങൾക്കും നിർദ്ദേശിക്കാം. ഇതിനായി രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ജനങ്ങൾക്ക് നിർദ്ദേശങ്ങളും പരാതികളും കമന്റുകളായി രേഖപ്പെടുത്താവുന്നതാണ്.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം:

നഗരത്തിന്റെ സിരാകേന്ദ്രമായിട്ടും തിരുവനന്തപുരം നിയോജകമണ്ഡലം നേരിടുന്ന പ്രശ്നങ്ങൾ കേട്ടാൽ സംസ്ഥാനം ലജ്ജിച്ച് തല താഴ്ത്തും. മഴ പെയ്താൽ മണിക്കൂറുകളോളം വെള്ളക്കെട്ട്.. മാലിന്യനിർമ്മാർജ്ജനത്തിലെ പോരായ്മകൾ, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, മലിനമായ ജലസ്രോതസ്സുകൾ.. ഗതാഗതതടസ്സം.. ഈ പട്ടിക തീരുന്നില്ല!

തിരുവനന്തപുരത്തിന്റെ വളർച്ചയ്ക്കും സമഗ്ര പുരോഗതിയ്ക്കും എന്തൊക്കെ ചെയ്യാമെന്ന് നമുക്ക് ചർച്ച ചെയ്യാം – ‘എന്താണ് കാര്യം?’ തിരുവനന്തപുരം. നിങ്ങളുടെ നിർദ്ദേശങ്ങളും പരാതികളും കമന്റുകളായി രേഖപ്പെടുത്താം. ഇനി നമ്മളൊന്നിച്ച്!

Related Articles

Latest Articles