Friday, October 9, 2026

എട്ടു വയസ്സുകാരിയെ പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത കേസ്; നഷ്ടപരിഹാരം നൽകില്ലെന്ന് സർക്കാർ, ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ആറ്റിങ്ങലിൽ എട്ടു വയസ്സുകാരിയെ പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത് അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നഷ്ടപരിഹാരം നൽകേണ്ട ബാധ്യത ഇല്ലെന്നാണ് സർക്കാരിന്റെ നിലപാട്. കൂടാതെ പോലീസുദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ച്ചകളിന്മേലുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.

ഡിസംബർ 22 നാണ് പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത് അപമാനിച്ച എട്ടുവയസ്സുകാരിക്ക് സർക്കാർ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

കൂടാതെ പെൺകുട്ടിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിംഗിൾ ബഞ്ച് നിർദേശിച്ചിരുന്നു
ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് അപ്പീൽ ഹർജി പരിഗണിച്ചത്.

Related Articles

Latest Articles