Saturday, May 18, 2024
spot_img

പിങ്ക് പോലീസ് അപമാനിച്ച കേസ്; നഷ്ടപരിഹാരം നൽകുന്നതിനെതിരെ സർക്കാർ നൽകിയ അപ്പീല്‍ ഇന്ന് ഡിവി‌ഷൻ ബഞ്ച് പരിഗണിക്കും

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യ വിചാരണയ്ക്ക് ഇരയാക്കിയ പെൺകുട്ടിക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. ഇന്നലെയാണ് സർക്കാർ കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയത്. ഡിവിഷൻ ബെഞ്ചിനാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, പി എസ് സുധ എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

കേസില്‍ സർക്കാർ ഒന്നരലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കുകയും വേണമെന്നും ഉത്തരവിട്ടിരുന്നു. അപമാനിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നും പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

ആറ്റിങ്ങലിൽ കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു സംഭവം നടന്നത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡിൽ പരിശോധനയ്ക്ക് വിധേയരാക്കിയത്.

Related Articles

Latest Articles