84-people-have-been-arrested-by-the-delhi-police-
ദില്ലി: ജനുവരി 26 -ലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഒരുവിഭാഗം അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ ഇതുവരെ 84പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദില്ലി പൊലീസ് റിപ്പോർട്ട് ചെയിതു. കൂടാതെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല, കര്‍ഷക പ്രക്ഷോഭത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്താതിരിക്കാനുള്ള നടപടികള്‍ പൊലീസ് കൂടുതല്‍ ശക്തമാക്കി. അതേസമയം ദില്ലി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് നിരോധനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് നീട്ടുകയും ചെയിതു.
ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, യമുന നഗര്‍, കര്‍ണാല്‍, ഹിസര്‍, സിന്ധ്, കൈതല്‍, പാനിപ്പത്ത്, റോഹ്തഗ്, ഭിവാനി, ഛര്‍കി ദാദ്രി, ഫത്തേഹബാദ്, റിവാറി,സോനിപത്, പല്‍വാല്‍ തുടങ്ങിയ ഇടങ്ങളില്‍ ഇന്റര്‍നെറ്റും വോയിസ് കോള്‍ സൗകര്യവും വിച്ഛേദിച്ചു. കഴിഞ്ഞദിവസത്തെ കര്‍ഷകരുടെ ആഹ്വാനത്തെ തുടര്‍ന്ന് നിരവധിപേര്‍ ദില്ലി അതിര്‍ത്തികളിലേക്ക് എത്തിയിരുന്നു. ഇതോടെയാണ് റോഡുകള്‍ ബ്ലോക്ക് ചെയ്തും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും പൊലീസ് നടപടി ശക്തമാക്കിയത്. നാളെ വൈകുന്നേരം അഞ്ചുവരെയാണ് നിരോധനം.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…