Sunday, May 19, 2024
spot_img

85 കാരിയെ ക്രൂരമായി ആക്രമിച്ച ശേഷം സ്വർണ്ണമാല കവർന്നു;പ്രതിക്കായി തെരച്ചിൽ

തിരുവനന്തപുരം : 85 കാരിക്ക് നേരെ ക്രൂര ആക്രമണം,ശേഷം സ്വർണ്ണമാല കവർന്നു.മാറനല്ലൂര്‍ അരുമാളൂരിൽ വെള്ളം ചോദിച്ചെത്തിയ മോഷ്ടാവ് വയോധികയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

മയൂരം വീട്ടിൽ 85 വയസുള്ള അരുന്ധതിയെയാണ് മർദ്ദിച്ച് അവശയാക്കി രണ്ട് പവന്‍റെ മാല കവര്‍ന്നത്. അരുന്ധതിക്ക് മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റു. മകൾ സുജ ചെറുമകൻ മിഥുൻ എന്നിവരോടൊപ്പമാണ് അരുന്ധതി താമസിക്കുന്നത്. ഇരുവരും പുറത്തുപോയ സമയത്ത് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയായിരുന്നു മോഷണം. മാറനല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles