India

കശ്മീരിൽ ഈ വർഷം സൈന്യം വകവരുത്തിയത് തൊണ്ണൂറോളം ഭീകരരെ; വധിച്ചവരിൽ ഏഴുപേർ പാകിസ്ഥാൻ പൗരന്മാർ

ശ്രീനഗർ: കശ്മീരിൽ ഈ വർഷം ഇതുവരെ തൊണ്ണൂറോളം ഭീകരരെ വധിച്ചതായി സുരക്ഷാസേന. 89 ഭീകരരിൽ ഏഴുപേർ പാകിസ്ഥാൻ പൗരന്മാർ ആയിരുന്നു. കഴിഞ്ഞ വർഷം ഇതിലും കൂടുതൽ ഭീകരരെ വധിച്ചിരുന്നു. എന്നാൽ ഈ വർഷം കൂടുതൽ മുൻനിര കമാൻഡർമാർ കൊല്ലപ്പെട്ടുവെന്നും ഐജി പി.വിജയ് കുമാർ പറഞ്ഞു. കശ്മീരിൽ ഇപ്പോൾ ഏകദേശം 200 മുതൽ 225വരെ തീവ്രവാദികൾ ഉണ്ടെന്നാണ് വിലയിരുത്തൽ.

എന്നാൽ ഈ വർഷം ഇതുവരെ നിയന്ത്രണരേഖയിൽ വലിയൊരു നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്നാണ് ഐജി പി.വിജയ് കുമാർ വ്യക്തമാക്കിയത്. നുഴഞ്ഞുകയറ്റങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുമ്പോൾ തന്നെ ഞങ്ങൾ പ്രവർത്തനങ്ങൾ ആരംഭിക്കും. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ 2019ലെ പുൽവാമ ആക്രമണത്തിന്‍റെ സൂത്രധാരനെ സൈന്യം വധിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ലംബോയെയാണ് സൈന്യം വധിച്ചത്. ആഗോള ഭീകരന്‍ മസൂദ് അസ്ഹറിന്‍റെ ബന്ധുവായ ഇയാള്‍ വിവിധ ആക്രമണങ്ങളിലെ സൂത്രധാരനാണ്. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സൈന്യത്തിന്‍റെ ശക്തമായ തിരിച്ചടിയിലാണ് അബു സൈഫുള്ള അടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കുന്ന ജെയ്​ഷെയുടെ കമാന്‍ഡര്‍മാരായ റൗഫ്​ അസ്​ഹര്‍, മൗലാന മസൂദ്​ അസര്‍ എന്നിവരുടെയെല്ലാം അടുത്ത അനുയായിയാണ്​ ഇയാളെന്നും അധികൃതര്‍ വ്യക്​തമാക്കി. താലിബാനൊപ്പം പരിശീലനം പുര്‍ത്തിയാക്കിയ സെയ്​ഫുല്ല വാഹനങ്ങള്‍ സ്​ഫോടനത്തില്‍ തകര്‍ക്കുന്നതില്‍ വിദഗ്​ധനാണ്​. ഈ രീതിയില്‍ തന്നെയാണ്​ പുല്‍വാമയിലെ ഭീകരാക്രമണവും ഇയാള്‍ ആസൂത്രണം ചെയ്​ത്​ നടപ്പാക്കിയത്​.വകവരുത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

2 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

2 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

3 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

3 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

4 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

4 hours ago