Thursday, May 16, 2024
spot_img

പുൽവാമയിൽ ഭീകരാക്രമണം; പോലീസുകാരനെയും ഭാര്യയെയും ഭീകരർ വെടിവച്ച് കൊന്നു

ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. ഒരു പോലീസുകാരനെയും ഭാര്യയെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. പുൽവാമ ജില്ലയിലെ ത്രാലിലാണ് സംഭവം. അർദ്ധരാത്രിയോടെ ഭീകരർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സിവിൽ പോലീസ് ഓഫീസർ ഫയാസ് അഹമ്മദും, അദ്ദേഹത്തിന്റെ ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൾക്ക് ഗുരുതരമായി പരിക്കേറ്റു.

രാത്രി വീടിന്റെ വാതിൽ പൊളിച്ച് അകത്തേക്ക് അതിക്രമിച്ച് കടന്ന ഭീകരർ മൂന്ന് പേർക്ക് നേരെയും വെടിയുതിർക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ മൂന്ന് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫയാസും ഭാര്യയും ഉടൻതന്നെ മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള മകൾ ശ്രീനഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ജമ്മു വിമാനത്താവളത്തിലെ വ്യോമയാന മേഖലയിൽ ഭീകരർ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles