Friday, October 23, 2026

പള്ളിക്കുള്ളില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; ജമാല്‍ അഹമ്മദിനെ അറസ്റ്റ് ചെയ്ത് പോലീസ്

മെയിന്‍പുരി: പള്ളിക്കുള്ളില്‍ എട്ടുവയസ്സുകാരിയെ ഇമാം പീഡിപ്പിച്ചു. പുറത്തറിയാതിരിക്കാന്‍ ഖുറാന്റെ പേരില്‍ ഭീഷണിപ്പെടുത്തി. റിപ്പബ്ലിക്ക് ദിനത്തില്‍ പള്ളിയില്‍ മതപഠനത്തിനെത്തിയ എട്ടുവയസ്സുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പള്ളി ഇമാം ജമാല്‍ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.

മതപഠനത്തിനെത്തിയ മറ്റ് കുട്ടികൾ വീട്ടിലേക്ക് പോയ്കഴിഞ്ഞാണ് ഇയാള്‍ അതിക്രമം കാട്ടിയത്. എന്താണ് സംഭവിച്ചതെന്ന് ആരോടും പറയരുതെന്ന് ഖുറാന്റെ പേരില്‍ ഇമാം കുട്ടിയോട് ആവശ്യപ്പെട്ടു. സംശയമുണ്ടാകാതിരിക്കാന്‍ ദിവസവും പള്ളിയില്‍ വരണമെന്നും അല്ലെങ്കില്‍ അള്ളാഹു കോപിക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി.

പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ രക്ഷിതാക്കളാണ് പോലീസിനെ സമീപിച്ചത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മെയിന്‍പുരി പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ റായ് പറഞ്ഞു.

Related Articles

Latest Articles