Wednesday, January 7, 2026

കുവൈത്തില്‍ 98 കുപ്പി വാറ്റ് പിടിച്ചെടുത്തു ; രണ്ട് പ്രവാസികള്‍ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രണ്ട് പ്രവാസികള്‍ പിടിയില്‍. പ്രാദേശികമായി നിര്‍മ്മിച്ച് കുപ്പികളിൽ നിറച്ച മദ്യം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 98 കുപ്പി മദ്യമാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്.

മഹ്ബൂല പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ കേസും ഇവര്‍ക്കെതിരെയുണ്ട്. ഇതില്‍ ഒരാള്‍ക്ക് യാത്രാ വിലക്കുമുണ്ട്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം കുവൈത്തിലേക്ക് വന്‍തോതില്‍ മദ്യം കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയിരുന്നു. മൂന്ന് കണ്ടെയ്നറുകളിലായി പതിനെണ്ണായിരത്തിലധികം ബോട്ടില്‍ മദ്യമാണ് രാജ്യത്തിന്റെ കര അതിര്‍ത്തി വഴി കൊണ്ടുവരാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്‍തു.

Related Articles

Latest Articles