Wednesday, May 15, 2024
spot_img

ഇഷ്ടപ്പെട്ട പാട്ട് വീഡിയോയ്ക്ക് ഇട്ടാൽ ഇനി പിടിവീഴില്ല; പുതിയ അപ്ഡേറ്റുമായി യൂട്യൂബ്

ദില്ലി: ഇഷ്ടപ്പെട്ട പാട്ട് വീഡിയോയ്ക്ക് ഇട്ടാൽ ഇനി പിടിവീഴുമെന്ന പേടി വേണ്ട. വീഡിയോ ക്രീയേറ്റർമാർക്ക് അവരുടെ ദൈർഘ്യമുള്ള വീഡിയോകളിലൊക്കെ ലൈസൻസുള്ള പാട്ടുകൾ ഇനി ഉപയോഗിക്കാം. ഇതിനുള്ള സൗകര്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യൂട്യൂബ്. ഇതോടുകൂടി യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുക എന്നത് കൂടുതൽ എളുപ്പമാകും.

ക്രിയേറ്റർമാർക്ക് ക്വാളിറ്റിയുള്ള മ്യൂസിക് ലൈസൻസുകൾ വാങ്ങാനും അത് ഉൾപ്പെട്ട വീഡിയോകളിൽ നിന്ന് വരുമാനമുണ്ടാക്കാനും സാധിക്കും. പാട്ട് ഉപയോഗിക്കാത്ത വീഡിയോകളിൽ നിന്ന് ലഭിക്കുന്ന അതെ വരുമാനം പാട്ടുകളുടെ വീഡിയോകൾക്കും ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ക്രിയേറ്റർ മ്യൂസിക്ക് എന്ന സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിൽ നിന്നു തന്നെ ഇഷ്ടപ്പെട്ട പാട്ടുകൾ തിരഞ്ഞെടുക്കാം.

നിലവിലെ നിയമം അനുസരിച്ച്, യൂട്യൂബിൽ ഷെയർ ചെയ്യുന്ന വീഡിയോയിലെ പാട്ടിന്റെ ഉടമയുമായി നമ്മളുടെ വീഡിയോയുടെ വരുമാനം പങ്കിടേണ്ടി വരും. ക്രിയേറ്റർ മ്യൂസികിൽ നിന്നുമുള്ള പാട്ടുകൾ തെരഞ്ഞെടുത്തതിന്റെ പേരിൽ വീഡിയോയിൽ നിന്നുള്ള വരുമാനം കുറയില്ല.

ഈ സംവിധാനം സിനിമാഗാനങ്ങൾ ഉണ്ടാകില്ല. ഇത്തരം പാട്ടുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച അനുമതി സ്വന്തമാക്കുന്നതിനുള്ള വേറെ മാർഗങ്ങളും നിലവിലില്ല. ക്രിയേറ്റർ മ്യൂസിക്ക് സംവിധാനത്തിലൂടെ മറ്റു ക്രിയേറ്റർമാർക്ക് ഉപയോഗിക്കാൻ കഴിയുന്ന പാട്ടുകൾ വാങ്ങി സ്വന്തം വീഡിയോയിൽ ഉപയോഗിക്കാൻ കഴിയും.

Related Articles

Latest Articles