Saturday, September 26, 2026

മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് സമീറിനായുള്ള അന്വേഷണം ആരംഭിച്ചു

മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയർ കഴുത്തിൽ മുറുക്കി കൊന്നതാണെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ഭർത്താവ് സമീറിനായുള്ള അന്വേഷണം ആരംഭിച്ചു.

ദമ്പതികൾ തമ്മിൽ തർക്കങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടനത് കൊലപാതകം തന്നെയാണെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം(Deadbody) പോസ്റ്റമാർട്ടം ചെയ്യും. അതിനു ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകൂ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles