Saturday, June 15, 2024
spot_img

മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താനെന്ന് മോൻസൻ; പൊട്ടിച്ചിരിയും ബഹളവുമായി മ്യൂസിയത്തിലെ തെളിവെടുപ്പ്

കൊച്ചി: മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താനെന്ന് മോൻസൻ മാവുങ്കൽ. മ്യൂസിയത്തിലെ തെളിവെടുപ്പിനിടെയാണ് മോൻസൻ ഇക്കാര്യം പറഞ്ഞത്. ബെഹ്റ മനോജ് എബ്രഹാമിനെയും കൂടെ കൂട്ടി. ഇരുവരെയും വഞ്ചിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു എന്നും മോൻസൻ പറഞ്ഞു.

ബെഹ്റയെ തനിക്ക് പരിചയപ്പെടുത്തിയത് അനിത പുല്ലയിൽ ആണ്. എസ് പി സുജിത് ദാസിൻ്റെ കല്യാണ തലേന്നാണ് താൻ ബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത്. ബെഹ്റയും മനോജും ഉള്ള ചിത്രം താൻ സമൂഹമാധ്യമങ്ങളിൽ ഇട്ടിട്ടില്ല. ഡ്രൈവർ അജിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതേ കുറിച്ച് പൊലീസ് അന്വേഷിക്കണം. തൻ്റെ എഫ് ബി അക്കൗണ്ടും പരിശോധിക്കാമെന്നും മോൻസൻ പറഞ്ഞു.

ശിൽപ്പി സുരേഷിനൊപ്പമായിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ്. താൻ നിർമിച്ച വിഷ്ണുവിൻ്റെ വിശ്വരൂപം ഉൾപ്പെടെ സുരേഷ് കാട്ടിക്കൊടുത്തു. അഞ്ച് വർഷം കൊണ്ടാണ് വിശ്വരൂപം നിർമിച്ചതെന്ന് സുരേഷ് പറഞ്ഞു. കുമ്പിൾ തടിയിൽ നിർമിച്ചതാണിത്. നിർമിച്ചപ്പോഴുള്ള ഫോട്ടോയും സുരേഷ് ഉദ്യോഗസ്ഥർക്ക് കാണിച്ച് കൊടുത്തു. പിന്നീട് പെയിൻറടിച്ച് മോൻസൻ അത് മോടിപിടിപ്പിച്ചു. മോൻസൻ തട്ടിച്ചില്ലായിരുന്നുവെങ്കിൽ താൻ ഓൺലൈനിലൂടെ അത് വില്പന നടത്തിയേനെ എന്ന് സുരേഷ് പറഞ്ഞു. സുരേഷിന് പണം കൊടുക്കാനുണ്ടെന്ന് മോൻസൻ സമ്മതിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles