Tuesday, January 13, 2026

അഭിമാന നിമിഷം: ഗോൾ നേട്ടത്തിൽ ഛേത്രി മെസ്സിക്കൊപ്പം; മുമ്പിൽ റൊണാൾഡോ മാത്രം

മാലി: ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. സാഫ് കപ്പ് ഫുട്‌ബോളില്‍ ഫൈനലില്‍ നേപ്പാളിനെതിരെ ഗോള്‍ നേടിയതോടെയാണ് ഛേത്രി ചരിത്ര നേട്ടം സ്വന്തമാക്കിയത്.

125 മത്സരങ്ങളില്‍ നിന്നാണ് ഛേത്രി 80 ഗോളുകള്‍ നേടിയത്. മെസ്സി 156 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി മെസ്സിയ്‌ക്കൊപ്പം അഞ്ചാം സ്ഥാനത്തെത്തി. ഒപ്പം മറ്റൊരു റെക്കോര്‍ഡും ഛേത്രിയുടെ പേരില്‍ എഴുതിച്ചേര്‍ത്തു. നിലവില്‍ ഫുട്‌ബോള്‍ രംഗത്ത് സജീവമായ ഏറ്റവുമധികം ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഛേത്രി രണ്ടാം സ്ഥാനത്താണ്. റെണോള്‍ഡോ മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്.

അതേസമയം നേപ്പാളിനെ തകർത്ത് സാഫ് കപ്പ് കിരീടം നേടി ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ജയം. ഇന്ത്യ നേടുന്ന എട്ടാം സാഫ് കപ്പാണിത്.

Related Articles

Latest Articles