അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന് പുറത്തേക്ക് ? ബിജെപിക്ക് ഉടൻ കൈകൊടുക്കും | Amarinder Singh
പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ആഴ്ചകൾക്കുശേഷമാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം. നിയമസഭാകക്ഷി നേതാവ് കൂടിയായ മുഖ്യമന്ത്രിയെ അറിയിക്കാതെ പാർട്ടി പഞ്ചാബിൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ യോഗം വിളിച്ചതിന് ശേഷമാണ് അദ്ദേഹം ഈ തീരുമാനം കൈക്കൊണ്ടത്. അതേസമയം പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അദ്ദേഹം ഒരുങ്ങുന്നതായും റിപോർട്ടുണ്ട്. ഇതിനായി അദ്ദേഹം ചില ഉപാധികൾ ബിജെപി നേതാക്കൾക്ക് മുൻപിൽ വച്ചതായും ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു.
കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ ബിജെപിയുമായി സഹകരിക്കുമെന്നാണ് അമരീന്ദര്‍ സിംഗിന്റെ മുന്നോട്ട് വച്ച പ്രധാന ഉപാധിയെന്നാണ് വിവരം . കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് അറിയിച്ചു. നേരത്തെ അമരീന്ദര്‍ സിംഗ് ബിജെപി നേതാക്കളുമായി ദില്ലിയിൽ ചര്‍ച്ച നടത്തിയിരുന്നു. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

