Thursday, January 8, 2026

എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ആക്രമണം നടത്തിയ ആൾ ഓടി രക്ഷപ്പെടുകയായിരുന്നു. കലൂർ ബസ് സ്റ്റാൻഡിനു സമീപമാണ് ആക്രമണം നടന്നത്. കോർപ്പറേഷൻ ശുചീകരണ തൊഴിലാളി അഖിലിനാണ് കുത്തേറ്റത്. അഖിലിന്റെ നില ഗുരുതരമാണെന്ന് ഡോക്ടർ അറിയിച്ചു.

അതേസമയം പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയ്ക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Latest Articles