Saturday, May 18, 2024
spot_img

വാക്‌സിനേഷൻ 100 കോടിയിലേക്ക്; രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 14,623 പുതിയ രോഗികൾ മാത്രം

ദില്ലി: രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ (Covid Vaccination) എണ്ണം 100 കോടിയോട് അടുക്കുന്നു. 99 കോടിയിലധികം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ രാജ്യത്ത് 99,12,82,283 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,36,142 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,623 പേർക്ക് കൂടി കോവിഡ് (Covid Updates)സ്ഥിരീകരിച്ചു. 197 മരണവും റിപ്പോർട്ട് ചെയ്തു. 19,446 പേർ രോഗമുക്തരായി. സജീവ രോഗികൾ 1,78,098 ആയി കുറഞ്ഞു. അതേസമയം രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,41,08,996 ആയി. 1,78,098 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്ത് ഇതുവരെ 3,41,08,996 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പ്രതിദിന രോഗികളിൽ 7,643 പേരും, 77 മരണവും കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 80,262 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് സംസ്ഥാനത്ത് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Related Articles

Latest Articles