Tuesday, September 29, 2026

അനുപമയുടെ കേസിൽ ആരും അറിയാത്ത ഒരു ട്വിസ്റ്റ് ഉണ്ട് ഇക്കാര്യം നിങ്ങൾ ശ്രദ്ധിച്ചോ ?

അനുപമയുടെ കേസിൽ ആരും അറിയാത്ത ഒരു ട്വിസ്റ്റ് ഉണ്ട് ഇക്കാര്യം നിങ്ങൾ ശ്രദ്ധിച്ചോ ? | ANUPAMA SFI

പാർട്ടിക്കെതിരെയല്ല സമരമെന്നു പറയുമ്പോഴും ഒരു വർഷം പാർട്ടി ഓഫീസുകളിലും നേതാക്കളുടെ മുമ്പിലും കയറിയിറങ്ങിയിട്ടും അനുകൂല നടപടിയുണ്ടായില്ലെന്ന ധ്വനിയും അനുപമയുടെ വാക്കുകളിലുണ്ട്. സമരമാരംഭിക്കുന്നതിനു മുമ്പ് മന്ത്രി വീണാ ജോർജ് അനുപമയെ ഫോണിൽ വിളിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തുന്നതായി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടിയെടുക്കുമെന്നും ഉറപ്പു നല്കി. സമരത്തിന് വലിയ മാധ്യമ ശ്രദ്ധയും പൊതുജന പിന്തുണയും ലഭിക്കുമ്പോൾ, പൊലീസുൾപ്പെടെ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ സർക്കാരിനേറ്റ പരുക്ക് കുറയ്ക്കാനുള്ള നീക്കമായി മന്ത്രിയുടെ ഇടപെടലിനെ കാണാം. 

ഇവിടെ അനുപമയ്ക്ക് അർഹമായ നീതി രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ അട്ടിമറിക്കപ്പെട്ടുവെന്നതിന്റെ കൂടുതൽ തെളിവുകളാണ് പുറത്തു വരുന്നത്. മറ്റെന്തൊക്കെ മറുവാദങ്ങളുണ്ടെങ്കിലും കുട്ടി അമ്മയുടെ അവകാശമാണ്. താല്ക്കാലിക ദത്ത് നല്കൽ നടപടിക്രമങ്ങൾ റദ്ദാക്കാനാകുമെന്നും കോടതി വഴി നീതി കിട്ടുമെന്നുമാണ് അനുപമ പ്രതീക്ഷിക്കുന്നത്. 

എന്നാൽ ഒരു കുഞ്ഞിന്റെ അവകാശിയാര് ? മാതാപിതാക്കൾ തന്നെ സംശയമില്ല . അമ്മയിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തുവെന്ന് പറഞ്ഞാൽ നീതി ബോധമുള്ളവർ കൂടെ നിൽക്കും . പക്ഷെ അങ്ങനെ നിൽക്കുന്നവരെ മണ്ടന്മാരാക്കരുത് . ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ പോസ്റ്ററുമായി നിന്ന അനുപമ . തലവാചകം കേരളമേ ലജ്ജിക്കൂ . ഇതിൽ കേരളത്തിന് ലജ്ജിക്കാൻ എന്താണുള്ളത് ? പത്തൊൻപതാം വയസ്സിൽ വിവാഹിതയാവാതെ വിവാഹിതനെന്ന് അറിയാവുന്ന ഒരു യുവാവുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് ഗർഭിണിയാവുകയും ചെയ്ത അനുപമക്കില്ലാത്ത ലജ്ജ കേരളത്തിനെന്തിനാണ് ? കെട്ടിയ പെണ്ണൊരുത്തി വീട്ടിലുള്ളപ്പോൾ 17വയസ്സിനിളപ്പമുള്ള ഒരു പെണ്ണുമായി അവിഹിതബന്ധത്തിലേർപ്പെട്ടു അവളെ ഗർഭിണിയാക്കിയ അജിത്തിനില്ലാത്ത ലജ്ജ കേരളത്തിനെന്തിനാണ് ?


സ്വന്തം മകളുടെ ഗർഭം ആദ്യകാലത്തൊന്നും അറിയാതെ ഗർഭഛിദ്രം നടത്താൻ കഴിയാതെ വൈകിയവേളയിൽ മാത്രം തിരിച്ചറിഞ്ഞ ആ മാതാപിതാക്കൾക്കില്ലാത്ത ലജ്ജ കേരളത്തിനെന്തിനാണ് ? വിപ്ലവം നാട്ടിൽ വിതയ്ക്കാൻ നടക്കുമ്പോൾ വീട്ടിലെ പെണ്മക്കളുടെ പ്രവർത്തനം ഏത് രീതിയിലാണെന്ന് തിരക്കാതെ പാർട്ടീമീറ്റിങ്ങുകളിൽ അഴിച്ചുവിടുമ്പോൾ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരും . ആ വർഗത്തിനില്ലാത്ത ലജ്ജ കേരളത്തിനെന്തിനാണ് ? പാർട്ടികുടുംബത്തിലെ അവിവാഹിത പാർട്ടി സഖാവിനാൽ ഗർഭം ധരിച്ചപ്പോൾ ആ കുഞ്ഞിനെ ഏറ്റുവാങ്ങി മറ്റൊരു പാവം പിടിച്ച ദമ്പതികളുടെ തലയിൽ വച്ചുകെട്ടിയ മുൻ എസ്‌ എഫ് ഐ സംസ്ഥാന സെക്രട്ടറിയും ഡിഫി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഇപ്പോഴത്തെ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ ഷിജുഖാനില്ലാത്ത ലജ്ജ കേരളത്തിനെന്തിനാണ് ? കാര്യങ്ങളെല്ലാം വ്യക്തമായി അറിഞ്ഞിട്ടും എല്ലാത്തിനും ഒത്താശ ചെയ്തു കൊടുത്ത സി പി എം ജില്ലാകമ്മിറ്റിക്കു തോന്നാത്ത ലജ്ജ കേരളത്തിനെന്തിനാണ് ?

പരാതി നൽകിയിട്ടും ഒരു FIR പോലും ഇടാതെ വച്ചു താമസിപ്പിച്ച നവോത്ഥാന സർക്കാരിന്റെ പോലീസിനെക്കുറിച്ചു ആഭ്യന്തര വകുപ്പിന് തോന്നാത്ത ലജ്ജ കേരളത്തിനെന്തിനാണ് ? മതിലുകെട്ടാൻ ഓടിനടന്ന അനുപമയുടെ പാർട്ടിയിലെ മഹിളാമണികൾക്ക് തോന്നാത്ത ലജ്ജ കേരളത്തിനെന്തിനാണ് ?അപ്പോൾ അനുപമ പിടിച്ച പോസ്റ്ററിന്റെ തലവാചകം കേരളമേ ലജ്ജിക്കൂ എന്നല്ല എഴുതേണ്ടത് സി പി എമ്മെ ലജ്ജിക്കൂ എന്നാണ് . വിപ്ലവം , നവോത്ഥാനം , ലിംഗ നീതി എന്നൊക്കെ തെരുവിലും , പാർട്ടി ക്‌ളാസ്സിലും പാടി നടക്കുമ്പോൾ അതിർ വരമ്പുകളെ കുറിച്ചും സഖാക്കളെ ബോധവൻമ്മാരാക്കണം . ഇല്ലെങ്കിൽ സി പി എമ്മും സഖാക്കളും ലജ്ജിക്കേണ്ടിവരും കേരളമല്ല . ഈ ഗർഭവും , പ്രസവവും , അവിഹിതവുമെല്ലാം കേരളത്തിന്റെ അക്കൗണ്ടിൽ എഴുതി തള്ളാൻ ശ്രമിക്കേണ്ട.

Related Articles

Latest Articles