Wednesday, May 22, 2024
spot_img

കഥ പറയുന്നതിനിടെ മോശമായി പെരുമാറി; അലന്‍സിയര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍ വേണു

കൊച്ചി: കഥ പറയുന്നതിനിടെ നടന്‍ അലന്‍സിയ‌ര്‍ (Alencier) അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി സംവിധായകന്‍ വേണു. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനുവേണ്ടിയുള്ള സിനിമയായ കാപ്പ സംവിധാനം ചെയ്യുന്നത് വേണുവാണ്. ചിത്രത്തിന്റെ കഥ കേള്‍ക്കുന്നതിനിടയില്‍ നടന്‍ മോശമായി പെരുമാറിയെന്നാണ് വേണു പരാതിയിൽ പറയുന്നു. അതേസമയം ‘കാപ്പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ മുതലായവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കൊമ്മേര്‍ഷ്യല്‍ ഗ്യാങ്സ്റ്റര്‍ മൂവി ആയിട്ടാവും സിനിമ ഇറങ്ങുക.

Related Articles

Latest Articles