Monday, January 12, 2026

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; സംസ്ഥാനത്ത് അടുത്ത മാസം 9 മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന് ബസ്സുടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുകള്‍ സമരം നടത്തുന്നത്.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നത് അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബസ്സുടമകൾ ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്‍കി കഴിഞ്ഞു.

മാത്രമല്ല കോവിഡ്, ഇന്ധനവില വര്‍ധന എന്നിവ കാരണം സര്‍വീസ് തുടരാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന് ബസുടമകള്‍ പറയുന്നു. 2018ലാണ് ഇതിന് മുന്‍പ് ബസ് ചാര്‍ജ് പരിഷ്‌കരിച്ചത്. അന്ന് ഡീസലിന് ലിറ്ററിന് 60ന് മുകളിലായിരുന്നു വില. ഇപ്പോള്‍ ഇത് നൂറ് കടന്നു.

Related Articles

Latest Articles