Monday, October 5, 2026

കണ്ണൂര്‍ വിമാനത്താവളത്തിൽ സ്വർണവേട്ട; 67 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കണ്ണൂർ:വീണ്ടും സ്വർണ്ണ വേട്ട. കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 67 ലക്ഷം രൂപയുടെ സ്വര്‍ണം ഡി.ആര്‍.ഐ.യും എയര്‍ ഇന്‍റലിജന്‍സും കസ്റ്റംസും ചേര്‍ന്ന് പിടികൂടി.

ഷാര്‍ജയില്‍നിന്ന് ചൊവ്വാഴ്ച രാത്രി ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ കതിരൂര്‍ സ്വദേശി നവാസ് പണ്ടേത്തില്‍നിന്നാണ് 1385 ഗ്രാം സ്വര്‍ണം ഉദ്യോഗസ്ഥർ പിടിച്ചത്.

മിശ്രിതരൂപത്തിലുള്ള സ്വര്‍ണം ഇയാള്‍ ധരിച്ച വെയ്സ്റ്റ് ബാന്‍ഡിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.

Related Articles

Latest Articles