തിരുവനന്തപുരം: കണിയാപുരത്ത് യുവാവിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസിനാണ് മർദനമേറ്റത്.Young man brutally beaten in Tvm
ബൈക്കില്‍ കണിയാപുരം വഴി യാത്ര ചെയ്ത അനസിനെയും സുഹൃത്തിനെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. അനസിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

മദ്യപിച്ച് റോഡില്‍ നിന്ന ഫൈസലും സംഘവും അനസിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി. ശേഷം താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചു. ഇത് അനസ് ചോദ്യം ചെയ്തു. പിന്നാലെ യുവാവിനെ ഇവര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
അനസിന്റെ മുഖത്തും മറ്റും മുറിവേറ്റ വലിയ പാടുകളുണ്ട്. പരാതി നല്കാന് സ്റ്റേഷനിലെത്തിയപ്പോള്‍ ഇത് തങ്ങളുടെ സ്റ്റേഷന് പരിധിയില്‍ അല്ലെന്ന് പറഞ്ഞ് മംഗലപുരം പോലീസും കഠിനംകുളം പോലീസും തിരികെ അയച്ചെന്നും അനസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും പരാതിയുണ്ട്. ഒടുവിൽ മംഗലാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.

