Wednesday, October 7, 2026

പള്ളിയ്ക്കുള്ളിൽ പാതിരി തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു; മുതിർന്ന പുരോഹിതരുടെ പീഡനം മൂലമെന്ന് സൂചന

മുംബൈ: മുംബൈയിൽ പള്ളിയ്ക്കുള്ളിൽ പാതിരി (Church Priest) തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു.
മഹാരാഷ്ട്രയിലെ നാസിക്കിൽ ആണ് സംഭവം. ഷാലിമാർ ചൗക്കിലെ സെന്റ് തോമസ് ചർച്ചിലെ ഫാദർ ആനന്ദ് ആപ്‌തെ(61) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മുതിർന്ന പുരോഹിതരുടെ മാനസിക പീഡനമാണ് ആത്മഹത്യാശ്രമത്തിന് പിന്നിൽ എന്നാണ് വിവരം. കുർബാന നടക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്.

പ്രാർത്ഥനയ്‌ക്കിടെ ആത്പെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. കണ്ടുനിന്നവർ ഉടനെ തീ അണച്ച് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ആനന്ദ് ആപ്‌തെയുടെ ശരീരത്തിൽ 15 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. നാസിക് ജില്ലാ ആശുപത്രിയിലാണ് ആപ്‌തെ ചികിത്സയിൽ കഴിയുന്നത്. പോലീസ് എത്തി അദ്ദേഹത്തിന്റെ മൊഴിയെടുത്തു. ഇതിലാണ് മുതിർന്ന പുരോഹിതരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യശ്രമമെന്ന് പാതിരി വ്യക്തമാക്കിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടെയുള്ള മുതിർന്ന പുരോഹിതരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Related Articles

Latest Articles