Tuesday, December 30, 2025

ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം.ബൈക്ക് പാലത്തിൽ ഇടിച്ചു യുവാവ് തെറിച്ച് തോട്ടിൽ വീഴുകയായിരുന്നു. മണർകാട് കാവുംപടി തെക്കുംകുന്നേൽ അരവിന്ദ് ടി.സി (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.

എന്നാൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത്. മാലം ജംഗ്ഷനിലെ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. യുവാവ് പത്തടി താഴെയുള്ള തോട്ടിലേക്ക് വീണു. എന്നാൽ ഇക്കാര്യം ആരും അറിഞ്ഞില്ല. രാവിലെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് അരവിന്ദിന്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles