ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് ‘അയൺ ബീം’ (Iron Beam) എന്ന അത്യാധുനിക ലേസർ പ്രതിരോധ സംവിധാനം. ലോകത്താദ്യമായി ഒരു ഉന്നതശേഷിയുള്ള ലേസർ ഇന്റർസെപ്ഷൻ സിസ്റ്റം പ്രവർത്തനസജ്ജമാകുന്നു എന്ന ചരിത്രപരമായ പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇസ്രായേലിലെ പ്രമുഖ പ്രതിരോധ കമ്പനിയായ ‘റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്’ വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ, ആകാശത്തുനിന്നുള്ള ഭീഷണികളെ നേരിടുന്നതിൽ ഇസ്രായേലിന്റെ കരുത്ത് ഇരട്ടിയാക്കും. ‘ഓർ ഇത്താൻ’ (Eitan’s Light) എന്ന് ഹീബ്രു ഭാഷയിൽ നാമകരണം ചെയ്യപ്പെട്ട ഈ സംവിധാനം, ലബനനിൽ ഹിസ്ബുള്ളയുമായുള്ള പോരാട്ടത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ഇത്താൻ ഓസ്റ്ററിന്റെ സ്മരണാർത്ഥമാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി ഈ സംവിധാനം വ്യോമസേനയ്ക്ക് കൈമാറിയത് ആഗോള സൈനിക ചരിത്രത്തിലെ തന്നെ സുപ്രധാന നാഴികക്കല്ലാണ് | TATWAMAYI NEWS IDF receives first Iron Beam laser weapon #ironbeam #israeldefense #lasertechnology #modernwarfare #militaryinnovation #irondome #israelforce #defencenews #rafaeladvanceddefensesystems #eitanslight #nationalsecurity #technologicalrevolution #israeltechnology #airdefense #tatwamayinews

