എന്തുകൊണ്ട് മിന്നൽ മുരളിയിലെ വില്ലൻ ചർച്ചയാകുന്നു? ഉത്തരം ഇതുമാത്രം | MINNAL MURALI MOVIE
വലിയ പ്രതീക്ഷയോടെ എത്തുന്ന സിനിമകള്‍ പ്രതീക്ഷയോട് നീതി പുലര്‍ത്തുന്നില്ല എന്നൊക്കെയുള്ള പറച്ചിലിന് മിന്നല്‍ മുരളി ഒരു ഫുള്‍സ്റ്റോപ്പ് ഇട്ടിരിക്കുകയാണ്. എന്താണോ പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് അതിലേറെ സിനിമ അവര്‍ക്ക് നല്‍കുകയും ചെയ്തു. ലോകസിനിമയ്ക്ക് മുന്നില്‍ മലയാളത്തില്‍ നിന്നൊരു സൂപ്പര്‍ഹീറോ ജനിച്ചിരിക്കുകയാണ്. ബേസില്‍ ജോസഫ് എന്ന സംവിധായകനെയും മിന്നല്‍ മുരളിയായി എത്തിയ ടോവിനോ തോമസിനേയും സോഷ്യല്‍ മീഡിയ അഭിനന്ദനംകൊണ്ട് മൂടുകയാണ്. എന്നാല്‍ എല്ലാ സൂപ്പര്‍ഹീറോകള്‍ക്ക് പിറകിലും ഒരു സൂപ്പര്വില്ലനുണ്ട്. ഒരു പക്ഷെ നായകനേക്കാള്‍ ഏറെ കൈയടി നേടുന്ന വില്ലന്‍ കഥാപാത്രം.
ക്രിസ്റ്റഫര്‍ നോളന് ബാറ്റ്മാന് സീരീസ് ഒരുക്കിയപ്പോള്‍ അതിലാദ്യ ചിത്രത്തില്‍ ഒരുക്കിയത് ജോക്കര്‍ എന്നൊരു സൂപ്പര്വില്ലനെയായിരുന്നു. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ നായകനേക്കാള്‍ പ്രേക്ഷകര്‍ വില്ലനെ സ്നേഹിച്ചതും ചരിത്രം. മലയാളികൾക്ക് ഇപ്പോൾ ഷിബുവാണ് താരം. മിന്നൽ മുരളിയിലെ ഷിബു. സിനിമയിൽ വില്ലനാണെങ്കിലും ഷിബു ചെയ്യുന്ന ഓരോ പ്രവർത്തിക്കും കാരണമുണ്ട്.
വലിയ നഷ്ടം സഹിക്കേണ്ടി വന്ന ഷിബു. തമിഴ് താരം ഗുരു സോമസുന്ദരത്തിന്റെ അസാധ്യ പ്രകടനം. നായകന് മുകളിൽ നിൽക്കുന്ന വില്ലൻ. ബറോസിൽ മോഹൻലാലിനൊപ്പം ഷിബുവും ഉണ്ടാകും. അങ്ങനെ സൂപ്പർ ഹീറോ കഥാപാത്രവുമായി ഷിബു താരമാവുകയാണ്. അഞ്ചുസുന്ദരികൾ, ജോക്കർ, ജയ് ഭീം, കോഹിനൂർ തുടങ്ങിയ സിനിമകളിലെ സാധാരണ നടൻ. ഗുരു സോമസുന്ദരം മിന്നൽ മുരളിയിലൂടെ താരമാകുകയാണ്.

